Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM IST'സവിശേഷ വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
''അടിയുടെ ഇടിയുടെ തൊഴിയുടെ മുന്നിൽ, അടിപതറാെത്താരു പ്രസ്ഥാനം...'' രാഷ്ട്രീയപാർട്ടി പ്രവർത്തകരെല്ലാം ഏറെ വിളിച്ചിട്ടുള്ള മുദ്രാവാക്യമാണിത്. വളിക്കുന്നവരിൽ അടി, ഇടി, തൊഴി എന്നിവ കൊള്ളുകയോ കൊടുക്കുകയോ ചെയ്തവർ നാമമാത്രമാകും. അത്തരം കാര്യങ്ങളൊത്തുവരുേമ്പാൾ കണ്ടംവഴി ഓടാൻ ധൈര്യപ്പെടുന്നവരാണ് ഏറെയും. വിശേഷിച്ച് കോൺഗ്രസുകാരാണെങ്കിൽ. തടികേടാക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തിൻെറ നിഷ്ഫലത്തെക്കുറിച്ച് അവബോധമുള്ളവരാണ് അവർ. പക്ഷേ... അടിപ്പണി നടത്തുന്നതിൽ അവരെപ്പോലെ കേമന്മാർ ഉണ്ടാകില്ലെന്ന് എല്ലാവർക്കുമറിയാം. പാർട്ടിയുടെ പ്രവർത്തനം അടിത്തട്ടിൽ സജീവമാക്കുന്നു എന്നുപറഞ്ഞപ്പോൾ -അതിൻെറ പേരിൽ അടിപൊട്ടുമെന്ന് ആരും കരുതിയില്ല. അടിച്ചുവെന്ന് ഒരു ഗ്രൂപ്പും ഇല്ല, കുത്തിന് പിടിച്ചതേയുള്ളൂ എന്ന് മറ്റൊരു ഗ്രൂപ്പും തെറിവിളിയേ നടന്നുള്ളൂ എന്ന് മൂന്നാം ഗ്രൂപ്പും പറയുന്നു. െസമി കേഡറാകാനുള്ള തയാറെടുപ്പിനിടെ ഉണ്ടായ അടി കലശലാകാതെ സെമി പരുവത്തിലേ അവസാനിപ്പിക്കാൻ നേതാക്കൾക്കായി. കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി കോഓഡിനേറ്ററും ഡി.സി.സി വൈസ് പ്രസിഡൻറും തമ്മിലാണ് പോര് നടന്നത്. അതിനുശേഷം ചർച്ചയായത്, കൊണ്ടോ കൊടുത്തോ എന്നതല്ല. ''ഇങ്ങനെ പോയാൽ എങ്ങനാ'' എന്ന വിഷയമാണ്. യു.ഡി.എഫിൻെറ നെടുംകോട്ടയായിരുന്ന പത്തനംതിട്ടയിൽ എല്ലായിടത്തും ഇപ്പോൾ പാറുന്നത് ചുവപ്പ് കൊടിയാണ്. ഇതിന് മാറ്റംവരണമെങ്കിൽ ശൈലിമാറേണ്ടത് അനിവാര്യമാണെന്ന് അടിമുതൽ മുടിവരെ കോൺഗ്രസുകാർ പറയുന്നുണ്ട്. സഖാവിൽനിന്ന് അഞ്ചുവർഷം മുമ്പ് കോൺഗ്രസായി പരിണമിച്ച ആളായതിനാൽ കോഓഡിനേറ്റർക്ക് സംഘടന കെട്ടിപ്പടുക്കുന്നതിൻെറ മർമമറിയാം. ഖദറുമിട്ട് പൗഡറും പരിമളവും പൂശി നടക്കുന്ന നേതാക്കൾ പലർക്കും അറിയാത്ത കാര്യം സംഘാടനമാണ്. അതെന്തായാലും ചർച്ചയായത് കോഓഡിനേറ്റർ ഉന്നയിച്ച വാദങ്ങളാണ്. ''എൻെറ ബൂത്ത് എൻെറ അഭിമാനമാണ്. ഇവിടെ പല നേതാക്കളുെടയും ബൂത്തുപോലെയല്ല അത്. എൻെറ ബൂത്തിൽ എട്ട് യൂനിറ്റാണ് രൂപവത്കരിച്ചത്. സംസ്ഥാനത്തുതന്നെ അത് മാതൃകയായി. അത് സാധ്യമാകാതിരിക്കാൻ അടിപ്പണി നടത്തിയവരുണ്ട്. കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും ഇന്നേവരെ കൈചിഹ്നത്തിൽ വോട്ട് ചെയ്യാത്ത ഡി.സി.സി ഭാരവാഹികളുണ്ട്. കെ.പി.സി.സി നിർദേശിച്ച കാര്യങ്ങൾ ആത്മാർഥമായി നടപ്പാക്കാൻ ശ്രമിച്ചതിൻെറ ബലിയാടാണ് ഞാൻ. ഒരാളെങ്കിലും കോൺഗ്രസിൽ പുതുതായി വരുന്നുണ്ടോ, വന്നാൽ അവനെ പാരെവച്ച് പുറത്താക്കിയിരിക്കും. ഈ പാർട്ടി സൂക്ഷിക്കേണ്ടത് എതിരാളികളായ ബി.ജെ.പിക്കാരെയോ സി.പി.എമ്മുകാരെയോ അല്ല. കുതികാൽവെട്ടിയും പാരെവച്ചും ആളുകളെ പുറത്താക്കാൻ ശ്രമിക്കുന്ന നാലോ അഞ്ചോ ഡി.സി.സി ഭാരവാഹികളെയാണ്. എന്നിട്ട് അവർ വാസവദത്തയുടെ ചാരിത്ര്യപ്രസംഗം നടത്തും. കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഇതുപോലുള്ള കെടുമ്പുകളെ എടുത്തുകളയണം...'' ഫേസ്ബുക്ക് പേജിൽ (മുൻ) കോഒാഡിനേറ്റർ നടത്തിയ പ്രസംഗത്തിന് കൈയടി ഏറെയാണ് ലഭിച്ചിരിക്കുന്നത്. തനിക്ക് ഒരു ഗ്രൂപ്പേ ഉള്ളൂവെന്നും അത് ഇൗശ്വരനാണെന്നും (മുൻ) കോഒാഡിനേറ്റർ പറഞ്ഞുെവക്കുന്നു. അതുകേട്ട പാർട്ടി അണികൾ ഇൗശ്വരാ, അങ്ങും ഗ്രൂപ്പുണ്ടാക്കിയോ എന്ന് അതിശയിക്കുകയാണത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story