Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്തേനരുവിയിൽ...

പെരുന്തേനരുവിയിൽ ഒഴുകിയെത്തിയ തടികൾ കടത്തി

text_fields
bookmark_border
പെരുന്തേനരുവിയിൽ ഒഴുകിയെത്തിയ തടികൾ കടത്തി
cancel
റാന്നി: പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്​ സമീപത്തെ റാമ്പില്‍ പ്രളയത്തിൽ ഒഴുകിയെത്തിയ തടികള്‍ കടത്തിയെന്ന്​ ആരോപണം. സംഭവത്തില്‍ കരികുളം വനം സ്​റ്റേഷനിലെ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. പുതുതായി വെള്ളച്ചാട്ടത്തിനു സമീപം നിര്‍മിച്ച ഇരുമ്പുപാലത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിയെത്തിയ നിരവധി തടികള്‍ അടിഞ്ഞുകൂടിയിരുന്നു. ജില്ല ടൂറിസം വകുപ്പി‍ൻെറ നേതൃത്വത്തില്‍ ഇത് പാലത്തില്‍നിന്ന്​ മാറ്റിയിട്ടിരുന്നു. ഇങ്ങനെ മാറ്റിയിട്ട തടികളാണ് വിറകിനായി കീറിയെടുത്ത്​ മാറ്റിയത്. വിറകിനൊപ്പം തടികളും മാറ്റിയതായിട്ടാണ് വിവരം. തേക്ക്, വെന്തേക്ക്, മണിമരുതി, ചീനി തുടങ്ങിയ തടികളാണ് ഒഴുകിയെത്തിയത്. തേക്ക് തടി വെട്ടിയെടുത്ത പൂളുകള്‍ വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്ക്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. തടികള്‍ നഷ്​ടപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന്​ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പറഞ്ഞു. Pt | rni - 2 Thadi ഫോട്ടോ: പെരുന്തേനരുവിയുടെ റാമ്പിൽ കിടന്ന തടികൾ വിറകിനായി കീറിയെടുത്തിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story