Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയ്യപ്പസേവാ...

അയ്യപ്പസേവാ സമാജത്തി​െൻറ അന്നദാനം ബുധനാഴ്ച മുതൽ

text_fields
bookmark_border
അയ്യപ്പസേവാ സമാജത്തി​ൻെറ അന്നദാനം ബുധനാഴ്ച മുതൽ പന്തളം: ശബരിമല അയ്യപ്പസേവാ സമാജം പന്തളം മേഖല സമിതി ശബരിമല തീർഥാടകർക്കായി നടത്തുന്ന അന്നദാനവും സേവാപ്രവർത്തനങ്ങളും ബുധനാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പന്തളം മണികണ്ഠനാൽത്തറക്ക​ു സമീപമുള്ള എമിനൻസ് ബിൽഡിങ്ങിൽ അന്നദാനം, മെഡിക്കൽ അറിയിപ്പ് തുടങ്ങിയ സേവനപ്രവർത്തനങ്ങളാണ് നടത്തുന്നത്. തീർഥാടകർക്ക് അത്താഴം പാഴ്‌സലായിട്ടാണ് നൽകുന്നത്. വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ അന്നദാന മണ്ഡപം അന്നദാനത്തിന് ലഭിക്കുന്നതിനായി അപേക്ഷ നൽകിയെങ്കിലും ഇത് ലഭിച്ചിരുന്നില്ല. അയ്യപ്പസേവാ സമാജത്തി​ൻെറ ആലോചന യോഗത്തിൽ ജില്ല രക്ഷാധികാരി ചന്ദ്രശേഖരൻ പിള്ള, ജില്ല വൈസ് പ്രസിഡൻറ്​ കൃഷ്ണകുമാർ, ജില്ല സെക്രട്ടറി വേണുഗോപാൽ, പന്തളം മേഖലയുടെ ചുമതലയുള്ള രമേശ് ചന്ദ്രൻ, വിജയൻ, മുരളി, ശങ്കരൻകുട്ടി, രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story