Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTറാന്നിയിൽ പന്നിക്കൂട്ടം അന്നംമുട്ടിക്കുന്നു
text_fieldsbookmark_border
റാന്നി: കോവിഡ് രൂക്ഷമായി അന്നംപോലും കിട്ടാതെവരും എന്നുകരുതി രണ്ടുവർഷമായി റാന്നിയിൽ കൃഷി ഉപജീവനമാർഗം ആക്കിയവർ മൺവെട്ടിയും തൂമ്പയും ഉപേക്ഷിക്കുവാൻ ഒരുങ്ങുന്നു. കപ്പയും ചേനയും കാച്ചിലും ചേമ്പും നട്ടത് ഈവർഷം വിളവെടുത്തത് പന്നിക്കൂട്ടമാണെന്ന് കർഷകർ പറയുന്നു. ദീർഘകാലം മുന്നിൽകണ്ടുകൊണ്ട് വിളയിറക്കിയ തെങ്ങും നിമിഷങ്ങൾക്കൊണ്ട് നശിക്കുന്ന ദയനീയ കാഴ്ചയാണ് റാന്നിയുടെ മണ്ണിൽ കാണുന്നത്. മഹാഭൂരിപക്ഷം കർഷകരും വേലികെട്ടി കൃഷയിറക്കിയിട്ടും അതും തകർത്തുകൊണ്ടുള്ള വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നത്. റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമൻെറ രണ്ടുവർഷമായ 18 തെങ്ങുകളാണ് കഴിഞ്ഞദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു. കർഷകർ കാത്തിരുന്നു പന്നിയെ ഓടിക്കാൻ ശ്രമിച്ചാൽ കർഷകനെ തിരികെ ഓടിക്കുന്ന അവസ്ഥയിലേക്ക് പന്നികളെത്തി. ജനങ്ങളും ഭീതിയിലാണ് കഴിയുന്നത്. പന്നിക്കൂട്ടത്തെ വെടിവെക്കാൻ ഉദ്യോഗസ്ഥർ എത്തിയാലും ആ സമയങ്ങളിൽ കാണാൻ സാധിക്കാത്തതുകൊണ്ട് പരാജയപ്പെടുകയാണ്. കർഷകർ തന്നെ ഇതിനെ നശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിൽ മാത്രമേ കാട്ടുമൃഗങ്ങളുടെ നാട്ടിലെ ഭീകരവാഴ്ചക്ക് അറുതിവരുത്തുവാൻ സാധിക്കുകയുള്ളു. കർഷകർ കടക്കെണിയിലായി ജീവിതം വഴിമുട്ടിനിൽക്കുകയാണ്. Ptl rni _1 pig ഫോട്ടോ: റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമൻെറ തെങ്ങുകൾ നശിപ്പിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
