Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പാനദിക്ക്​ കുറുകെ...

പമ്പാനദിക്ക്​ കുറുകെ പാലങ്ങൾ നിർമിക്കണം -സി.പി.എം സമ്മേളനം

text_fields
bookmark_border
പമ്പാനദിക്ക്​ കുറുകെ പാലങ്ങൾ നിർമിക്കണം -സി.പി.എം സമ്മേളനം
cancel
റാന്നി: വലിയ വെള്ളപ്പൊക്കമുണ്ടായി ആഴ്ചകളോളം ഒറ്റപ്പെടുന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നതിന് മുക്കം, കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ, കിസുമം എന്നിവിടങ്ങളിൽ പമ്പാ നദിക്കുകുറുകെ പാലങ്ങൾ നിർമിക്കണമെന്ന്​ സി.പി.എം റാന്നി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ എന്നിവിടങ്ങളിൽ ഉയരം കുറഞ്ഞ കോസ്​വേകൾ മാത്രമാണ് ഇപ്പോഴുള്ളത് അത് ഇവ മുങ്ങി ദിവസങ്ങളോളം പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോകുന്നുണ്ട്. പി.ആർ. പ്രസാദിനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. രാജു എബ്രഹാം, പ്രഫ. ടി.കെ.ജി നായർ, അഡ്വ. ആർ. സനൽകുമാർ, എ. പത്മകുമാർ , പി.ജെ അജയകുമാർ, കോമളം അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സുരേന്ദ്രൻ നന്ദി പറഞ്ഞു. തിങ്കളാഴ്​ച വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം (വെർച്വൽ) കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. Ptl rni - 3 cpm ഫോട്ടോ - സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story