Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:30 AM IST Updated On
date_range 22 Nov 2021 5:30 AM ISTപ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവല്ല: വോയിസ് ഓഫ് ദ വേർഡ് പബ്ലിക്കേഷൻ ലണ്ടൻെറ ആഭിമുഖ്യത്തിൽ ഷാജി എബ്രഹാം രചിച്ച ഇരുളിലെ നിക്ഷേപങ്ങൾ എന്ന പുസ്തകത്തിൻെറ പ്രകാശനം തിരുവല്ലയിലിൽ നടന്നു. വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. പുസ്തകത്തിൻെറ പ്രകാശനം റവ. ബോബി ജോസ് കട്ടിക്കാട് നിർവഹിച്ചു. റവ. ഡോ. വൽസൺ തമ്പു, റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ, റവ. ഡോ. ഗീവർഗീസ് എലവക്കാട്ട് റമ്പാൻ, ഇവാഞ്ജലിസ്റ്റ് ബാബു പുല്ലാട്, സുബിൻ നീറുംപ്ലാക്കൽ, ജോൺ വർഗീസ്, മെർലിൻ മാത്യു, പാസ്റ്റർ എസ്.അഭിലാഷ് എന്നിവർ സംസാരിച്ചു. ഭക്തജന സംഗമം തിരുവല്ല: ചാത്തങ്കരി ഭഗവതിക്ഷേത്ര പുനർനിർമാണ ഭാഗമായി ഭക്തജന സംഗമവും ക്ഷേത്ര പുനർനിർമാണ നിധി സമർപ്പണ യജ്ഞവും നടന്നു. മേൽശാന്തി എ.ഡി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം ട്രസ്റ്റ് പ്രസിഡൻറ് അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷതവഹിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ല പ്രസിഡൻറ് എസ്.എൻ. ഹരികൃഷ്ണൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം മാനേജർ പി.കെ. റാംകുമാർ, സെകട്ടറി ജി. വേണുഗോപാൽ, വനിത സമാജം പ്രസിഡൻറ് ജഗദമ്മ പ്രകാശ്, യു.പി ഉല്ലാസ്കുമാർ, സി. ഉണ്ണികൃഷ്ണൻ നായർ, എം.എൻ. സോമരാജമേനോൻ, പി.എൻ. ഗോപിനാഥപിള്ള, ഗീത രവിസുന്ദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story