Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:30 AM IST Updated On
date_range 22 Nov 2021 5:30 AM ISTനാല് കുടുംബാരോഗ്യ കേന്ദ്രംകൂടി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
text_fieldsbookmark_border
ഉദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും പത്തനംതിട്ട: ജില്ലയിലെ നാല് കുടുംബാരോഗ്യകേന്ദ്രംകൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഡിജിറ്റലാകുന്നത്. സംസ്ഥാനത്തെ ചികിത്സരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പൗരന് ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നത്. ഒരാള്‍ ഒ.പിയിലെത്തി ചികിത്സനടപടി പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യസേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് ഇതിനകം മുന്നൂറിലധികം ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ 150 ആശുപത്രിയില്‍കൂടി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. അതില്‍ 50 ആശുപത്രിയാണ് പുതുതായി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിൻെറയും, എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കാഡര്‍ രൂപവത്കരിക്കുന്നതിൻെറയും കെ-ഡിസ്കിൻെറ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടൊപ്പം പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ആശ അധ്യക്ഷത വഹിക്കും. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ പഞ്ചായത്തുതല ഉദ്ഘാടനം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കും. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമീള വസന്ത് മാത്യു അധ്യക്ഷത വഹിക്കും. മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധര്‍ നിര്‍വഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സന് രജനി അശോകന് അധ്യക്ഷത വഹിക്കും. കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ പഞ്ചായത്തുതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോണ്‍ മാത്യു നിര്‍വഹിക്കും. കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് സി.ജി. ആശ അധ്യക്ഷത വഹിക്കും. lead pege2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story