Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളംകയറി ലക്ഷങ്ങളുടെ...

വെള്ളംകയറി ലക്ഷങ്ങളുടെ ജീവൻ രക്ഷാമരുന്ന്​ നശിച്ചു

text_fields
bookmark_border
അടൂർ: അടൂരിൽ രണ്ട് കേന്ദ്രങ്ങളിലായി സൂക്ഷിച്ച ലക്ഷങ്ങളുടെ ജീവൻ രക്ഷാമരുന്ന്​ വെള്ളംകയറി നശിച്ചു. കേരള മെഡിക്കൽ സർവിസ് കോപറേഷൻ ലിമിറ്റഡി​ൻെറ കണ്ണംകോട് ജില്ല മരുന്നു സംഭരണശാലയിലും കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പുന്തല ബിൽഡിങ്ങിലെ ഔഷധി ഏജൻസിയിലുമാണ് നാശനഷ്​ടം ഉണ്ടായത്. മരുന്നുകൾ, ലോഷനുകൾ, കോട്ടനുകൾ, ബാൻഡേജ് എന്നിവ നശിച്ചവയിൽപ്പെടുന്നു. വലിയതോടിനു സമീപത്താണ് സംഭരണശാല പ്രവർത്തിക്കുന്നത്. തോട്ടിൽനിന്ന്​ രണ്ട് മതിലുകൾ തകർത്താണ് വെള്ളം എത്തിയത്. വെള്ളം കയറുന്ന ആദ്യ സമയത്തുതന്നെ നിരവധി മരുന്നുകൾ മാറ്റാനായത് നഷ്​ടങ്ങളുടെ ആഘാതം കുറച്ചതായി മരുന്നുസംഭരണശാല അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേന വളൻറിയർമാരുടെ സഹായത്തോടെയാണ് മരുന്നുകൾ മാറ്റിയത്. ഞായറാഴ്ച രാത്രിയോടുകൂടി വെള്ളം വലഞ്ഞു. ഔഷധിയിൽ 25 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ഓഷധിയിലെ ഡോ. ദിപ്തി കൃഷ്ണ പറഞ്ഞു. തൈലം, അരിഷ്​ടം, കുഴമ്പ്, ചൂർണം, കഷായം തുടങ്ങി വെള്ളത്തിൽ അകപ്പെട്ട മരുന്നുകൾ പിന്നീട് മാറ്റിയെങ്കിലും ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നതല്ല. രണ്ടു ദിവസം മുമ്പാണ് ഒരുലോഡ് പുതിയ മരുന്നുകൾ എത്തിയത്. ഇത് യഥാസ്ഥലങ്ങളിൽ ​െവച്ചതുപോലും ശനിയാഴ്ചയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story