Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹകരണ വാരാഘോഷ ജില്ലതല...

സഹകരണ വാരാഘോഷ ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
പത്തനംതിട്ട: സഹകരണ വാരാഘോഷത്തി​ൻെറ ജില്ലതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. സഹകരണ നിയമ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരങ്ങൾ കവർന്നെടുക്കുകയും, സ്വകാര്യ കുത്തകകളുടെ ചൂഷണത്തിന്​ ബാങ്കിങ്​ മേഖല തുറന്നുകൊടുക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾ ആശങ്കാജനകമാണെന്ന്​ അദ്ദേഹം പറഞ്ഞു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ അധ്യക്ഷത വഹിച്ചു. ഇ.എം.എസ്. സഹകരണ ആശുപ്രതി ചെയർമാൻ ടി.കെ.ജി. നായർ, പത്തനംതിട്ട സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ എ. ഷംസുദ്ദീൻ, ജില്ല സഹകരണസംഘം ജോയൻറ്​ രജിസ്ട്രാർ (ജനറൽ) എം.ജി. പ്രമീള, കോഴഞ്ചേരി സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ ജി. ബിജു, കോഴഞ്ചേരി അസി. രജിസ്ട്രാർ (ജനറൽ) ശ്യാംകുമാർ ഡി. എന്നിവർ സംസാരിച്ചു. ചിത്രം PTL 13 OMALLOOR സഹകരണ വാരാഘോഷത്തി​ൻെറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു ഇന്ധന വില: കോൺ​ഗ്രസ്​ പ്രതിഷേധ മാർച്ച്​ 18ന് പത്തനംതിട്ട: ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാറി​ൻെറയും പെട്രോളിയം ഉൽപന്ന വില അടിക്കടി വർധിപ്പിക്കുകയും പാചക വാതക സബ്‌സിഡി നിർത്തലാക്കുകയും ചെയ്ത കേന്ദ്ര സർക്കാറിൻെറയും നടപടികളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ്​ 18ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ആസ്ഥാനങ്ങളി​െല കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് മുന്നിലാണ്​ പ്രതിഷേധിക്കുകയെന്ന്​ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story