Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:29 AM IST Updated On
date_range 16 Nov 2021 5:29 AM ISTഇരുണ്ടും തെളിഞ്ഞും ആകാശം; കിഴക്കൻ മേഖലയിൽ ഭീതി ഒഴിയുന്നില്ല
text_fieldsbookmark_border
വടശ്ശേരിക്കര: തോരാതെ പെയ്ത മഴക്ക് തിങ്കളാഴ്ച പുലർച്ചയോടെ ശമനം ഉണ്ടായെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും മഴ പെയ്യാൻ തുടങ്ങിയത് മലയോര മേഖലയെ ആശങ്കയിലാക്കി. ഞായറാഴ്ച മുഴുവൻ തുടർച്ചയായി പെയ്ത മഴ പല പ്രദേശങ്ങളെയും വെള്ളത്തിൽ ആക്കുകയും പ്രളയം ആവർത്തിക്കുമോയെന്ന ആശങ്ക പടർത്തുകയും ചെയ്തു. കിഴക്കൻ മേഖലയിലും വനാന്തരങ്ങളിലും വ്യാപക മഴ പെയ്തതോടെ അറയാഞ്ഞിലിമൺ, കുറുമ്പൻമൂഴി, മുക്കം കോസ്‌വേകൾ മുങ്ങി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പലസ്ഥലത്തും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ മഴ മാറി വെയിൽ തെളിഞ്ഞത് വലിയ പ്രതീക്ഷയായി. തകർന്ന ഗതാഗത സംവിധാനങ്ങളും വൈദ്യുതിയും പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങൾ കൂടി മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് വന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും മുമ്പ് മലവെള്ള പാച്ചിലുകൾ ഉണ്ടായ സ്ഥലങ്ങളിലും താമസിക്കുന്നവരുൾപ്പെടെ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story