Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഗ്രിന്യൂട്രി...

അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലതല കാമ്പയിൻ​ തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലതല കാമ്പയിന്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്​തു. അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക്, ഓക്‌സിലറി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, ശീതകാല പച്ചക്കറി വിത്ത് വിതരണം, ജീവന്‍ ദീപം ഇന്‍ഷുറന്‍സ് ക്ലെയിം തുക വിതരണം എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു. പൊതുമരാമത്ത് സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഇന്ദിരാമണിയമ്മ അധ്യക്ഷതവഹിച്ചു. ജില്ലയിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ അരുവാപ്പുലം 'പ്രിയദര്‍ശിനി'യുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റി​ൻെറ വിതരണോദ്ഘാടനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രേഷ്മ മറിയം റോയി നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അംബിക വേണു ശീതകാല പച്ചക്കറി വിത്ത് വിതരണം ചെയ്​തു. ജീവന്‍ദീപം ഇന്‍ഷുറന്‍സ് ക്ലെയിം ചെക്ക് വിതരണോദ്ഘാടനം ആരോഗ്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, അര്‍ബന്‍ കിയോസ്‌കി​ൻെറ ആദ്യ വിൽപന നഗരസഭ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി എന്നിവര്‍ നിര്‍വഹിച്ചു. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ. മണികണ്ഠന്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍. സാബു, എ. അഷ്​റഫ്, വിമല ശിവന്‍, ലാലി രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ മോനി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന സ്വാഗതവും ഫാം ലൈവ്‌ലിഹുഡ് ജില്ല പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം നന്ദിയും പറഞ്ഞു. ചിത്രം PTL 11 AGRI NUTRI അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലതല കാമ്പയിന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ​െചയ്യുന്നു ചിത്രം PTL 10 OXILARY ജില്ലയിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 'പ്രിയദര്‍ശിനി'യുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​ വിതരണോദ്ഘാടനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രേഷ്മ മറിയം റോയി നിര്‍വഹിക്കുന്നു ഡോ. എല്‍. അനിതകുമാരി ചുമതലയേറ്റു പത്തനംതിട്ട: ജില്ല മെഡിക്കല്‍ ഓഫിസറായി ഡോ. എല്‍. അനിതകുമാരി ചുമതലയേറ്റു. ആലപ്പുഴ ഡി.എം.ഒ ആയിരിക്കെയെണ്​ പുതിയ നിയമനം. മുമ്പ്​ പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസില്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെയും ഡി.എം.ഒയുടെയും ചുമതല വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ശബരിമല നോഡല്‍ ഓഫിസറുമായി. PTL 12 DMO ഡോ. എല്‍. അനിതകുമാരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story