Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:29 AM IST Updated On
date_range 16 Nov 2021 5:29 AM ISTആനയടി -കൂടൽ റോഡ്: കുരമ്പാല തെക്ക് ഭാഗത്തെ ടാറിങ് ഉടൻ
text_fieldsbookmark_border
പന്തളം: ആനയടി കൂടൽ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുരമ്പാല തെക്ക് ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം ആയത്. ഇത് സംബസിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. റോഡിൻെറ സൈഡ് കെട്ട്, ഓട നിർമാണം എന്നിവ സംബന്ധിച്ച് പ്രദേശത്തുകാർ ഉന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് ചിറ്റയം ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ഓട നിർമിക്കാനും സൈഡ് കെട്ടി പ്രൊട്ടക്ഷൻ വാൾ നിർമിക്കാനും റോഡ് ടാറിങ് ആരംഭിക്കാനും ധാരണയായി. ബുധനാഴ്ച മുതൽ ടാറിങ് പുനരാരംഭിക്കുമെന്നും റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സാധിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കരാറുകാരൻ, വാർഡ് കൗൺസിലർ രാജേഷ് കുമാർ, മാധവനുണ്ണിത്താൻ തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ: ആനയടി കൂടൽ റോഡിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
