Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:29 AM IST Updated On
date_range 16 Nov 2021 5:29 AM ISTമഴയുടെ ശക്തി കുറഞ്ഞു; ദുരിതം ഒഴിയുന്നില്ല
text_fieldsbookmark_border
-െവള്ളക്കെട്ടിൽ കോന്നിയിലെ നിരത്തുകൾ കോന്നി: തുടര്‍ച്ചയായി പെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോന്നിയിലെ പൊതുനിരത്തുകളിൽ വെള്ളക്കെട്ട് ഒഴിയാത്തത് ജനം ദുരിതത്തിൽ. കോന്നി ചാങ്കൂര്‍മുക്ക്, മാരൂര്‍പാലം, മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങള്‍, കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിസരം എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞതോടെ പ്രദേശവാസികള്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട അവസ്ഥയായി. ചാങ്കൂര്‍മുക്ക് മുതല്‍ വെള്ളം നിറഞ്ഞതും പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിർമാണം നടക്കുന്നതുംകൂടി ആയതോടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് ചെങ്ങറമുക്ക് കുമ്പളാംപൊയ്ക വടശേരിക്കര റോഡിനെ ആശ്രയിക്കേണ്ടിവന്നു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധിപേരുടെ ഗൃഹോപകരണങ്ങള്‍ക്ക് അടക്കം നാശമുണ്ടായി. ഇതുകൂടാതെ കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകളുമടക്കം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മലയോര മേഖലകളിലേക്കടക്കമുള്ള ബസ് സർവിസുകൾ പലതും പുനരാരംഭിച്ചിട്ടില്ല. മലയോര മേഖലയിൽ തിങ്കളാഴ്ച രാവിലെ മുതല്‍ കുറച്ചുസമയം മഴ മാറിനിന്നെങ്കിലും ഉച്ചക്കുശേഷം ശക്തമായി. ഇതിനാല്‍ തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലും വര്‍ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story