Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടനത്തിന് ഒരുക്കം...

തീർഥാടനത്തിന് ഒരുക്കം വിലയിരുത്തി കലക്ടറുടെ സന്ദർശനം

text_fields
bookmark_border
തീർഥാടനത്തിന് ഒരുക്കം വിലയിരുത്തി കലക്ടറുടെ സന്ദർശനം
cancel
പന്തളം: ഇത്തവണത്തെ അയ്യപ്പഭക്തന്മാരുടെ തീർഥാടനത്തിന് ഒരുക്കം വിലയിരുത്താൻ ജില്ല കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട്​ നാലിന് കൊട്ടാരത്തിലെത്തിയ കലക്ടർ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്തക്ഷേത്രം സമീപമുള്ള അപകടകരമായ കുളിക്കടവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇക്കുറി അയ്യപ്പ ഭക്തർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന്​ കലക്ടർ പറഞ്ഞു. പിന്നീട് പന്തളം കൊട്ടാരത്തിൽ എത്തി കൊട്ടാരം നിർവാഹക സമിതി ഭാരവാഹികളുമായും ചർച്ച നടത്തി. അടൂർ തഹസിൽദാർ ജോൺ ശ്യാം, പന്തളം വില്ലേജ് ഓഫിസർ എസ്. ഹരികുമാർ ,വില്ലേജ് സ്​പെഷൽ ഓഫിസർ അൻവർഷാ എന്നിവരും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story