Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരുമ്പന്‍മൂഴിയില്‍...

കുരുമ്പന്‍മൂഴിയില്‍ കോസ് വേക്കു പകരം പാലം നിര്‍മിക്കണം – സി.പി.ഐ

text_fields
bookmark_border
റാന്നി: പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ് വേക്കു പകരം നദിയില്‍ പാലം നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് സി.പി.ഐ നാറാണംമൂഴി, വെച്ചൂച്ചിറ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായ കുരുമ്പന്‍മൂഴി സന്ദര്‍ശിച്ചശേഷം സംയുക്ത പ്രസ്​താവനയിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ഒരു മഴ പെയ്താലുടന്‍ കോസ് വേ വെള്ളത്തിലാകുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പമ്പാനദിയുടെ മറുകരയിലുള്ള 300 ലേറെ കുടുംബങ്ങൾ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു കഴിയുന്നു. തുടർച്ചയായി മൂന്നു തവണയാണ് ഇവിടെ ഉരുള്‍ പൊട്ടിയത്. ഒറ്റപ്പെട്ട മണക്കയം കുരുമ്പൻമൂഴി പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങളുടെ ദുരിതം ബന്ധപ്പെട്ട സർക്കാർ വകുപ്പുകള്‍ കണ്ടില്ലെന്ന്​ നടിക്കുകയാണെന്ന് സി.പി.ഐ ആരോപിച്ചു. നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി എം.വി പ്രസന്നകുമാര്‍, വെച്ചൂച്ചിറ ലോക്കല്‍ സെക്രട്ടറി സജിമോന്‍ കടയനിക്കാട്, വി.ടി വര്‍ഗീസ്, അനില്‍ അത്തിക്കയം, കുഞ്ഞുകുട്ടി, ടൈറ്റസ് ദാനി തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story