Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:32 AM IST Updated On
date_range 12 Nov 2021 5:32 AM ISTബോധവത്കരണ സെമിനാർ
text_fieldsbookmark_border
മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്ത്, ലീഗൽ സർവിസ് കമ്മിറ്റി, ബാർ അസോസിയേഷൻ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. വി. പ്രമോദ്, കെ.വി. ഉണ്ണികൃഷ്ണകുറുപ്പ്, വിനോദ്, ജോയൽ പുറമറ്റം, ഷിഹാബുദ്ദിൻ, അലക്സാണ്ടർ കോശി, റീജ മോൾ, സൂസൻ ചാക്കോ എന്നിവർ സംസാരിച്ചു. തെരുവുനായ്ക്കളെ പിടികൂടാൻ നടപടി വേണം മല്ലപ്പള്ളി: ടൗണിലും സമീപപ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ പിടികൂടുന്നതിന് നടപടി വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റ് ആവശ്യപ്പെട്ടു. പേ ബാധിച്ച നായ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേരെ കടിച്ചിരുന്നു. നായ് ചത്തെങ്കിലും മറ്റു തെരുവുനായ്ക്കളെ കടിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാൽ വ്യാപാരികളും പൊതുജനങ്ങളും ആശങ്കയിലാണ്. തെരുവുനായ്ക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് നിവേദനവും നൽകി. യൂനിറ്റ് പ്രസിഡൻറ് ഇ.ഡി. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. പി.ഇ. വേണുഗോപാൽ, രാജു കളപ്പുരക്കൽ, ലാലൻ എം. ജോർജ്, മോനച്ചൻ മേപ്രത്ത്, മനോജ് തേരടിയിൽ, മുരളി രേവതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story