Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ കെട്ടിടത്തിൽ...

നഗരസഭ കെട്ടിടത്തിൽ അധികാരികൾ അറിയാതെ നിർമാണം തകൃതി

text_fields
bookmark_border
നഗരസഭ കെട്ടിടത്തിൽ അധികാരികൾ അറിയാതെ നിർമാണം തകൃതി
cancel
പന്തളം: അധികാരികൾ അറിയാതെ നഗരസഭ കെട്ടിടത്തിൽ അനധികൃത നിർമാണം. നഗരസഭ ഓഫിസി‍ൻെറ മുകളിലത്തെ നിലയിൽ കെട്ടിടത്തി‍ൻെറ മധ്യഭാഗം രണ്ടിടം വെട്ടിപ്പൊളിച്ചതായി കണ്ടെത്തി. ഭിത്തി തുരന്ന്​ വാതിലുകൾ നിർമിക്കുകയാണ്. പദ്ധതിയിലില്ലാത്തതാണ്​ ഇൗ നിർമാണമെന്ന്​ അധികൃതർ പറഞ്ഞു. ഇൗ നിർമാണത്തെ കുറിച്ച്​ അറിയില്ലെന്ന്​ കൗൺസിലർ പറഞ്ഞു. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനും അറിവില്ല. കെട്ടിട നിർമാണത്തെക്കുറിച്ച് അന്വേഷിക്കൻ നഗരസഭ എ.ഇക്ക്​ നിർദേശം നൽകിയതായി സൂപ്രണ്ട് ആർ. രേഖ പറഞ്ഞു. മുനിസിപ്പൽ കൗൺസിലോ ഉദ്യോഗസ്ഥരോ അറിയാതെ മുനിസിപ്പൽ കെട്ടിടം തുരക്കാൻ നിർദേശം നൽകിയവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഫോട്ടോ: പന്തളം നഗരസഭ കെട്ടിടത്തിൽ അനധികൃത നിർമാണം നടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story