Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസബ് രജിസ്ട്രാർ...

സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു

text_fields
bookmark_border
പത്തനംതിട്ട: സബ് രജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായ റെയ്​ഡി​ൻെറ ഭാഗമായി പത്തനംതിട്ട, തിരുവല്ല, പന്തളം സബ് രജിസ്ട്രാർ ഓഫിസുകളിൽ പരിശോധന നടന്നു. വ്യാഴാഴ്ച വൈകീട്ട് വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധര​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫിസിൽ നടത്തിയ റെയ്ഡിൽ 34,600 രൂപ കണ്ടെടുത്തു. ഓഫിസ് പരിസരത്തുണ്ടായിരുന്ന ചില ഏജൻറുമാരിൽനിന്നും ഉദ്യോഗസ്ഥരിൽ ചിലരിൽനിന്നുമാണ് തുക കണ്ടെടുത്തതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. തിരുവല്ലയിൽനിന്ന് 25,600 രൂപയും പന്തളത്തുനിന്ന് 3400 രൂപയും പിടിച്ചെടുത്തു. കയര്‍ ഭൂവസ്ത്ര വിതാനത്തിന്​ പദ്ധതി; സെമിനാർ നടത്തി പത്തനംതിട്ട: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ ജില്ലതല ഏകദിന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്​തു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ആര്‍. തുളസീധരന്‍ പിള്ള, ബിന്ദു ചന്ദ്രമോഹന്‍, കെ.എസ്. ഗോപി, രേഖ അനില്‍, ചന്ദ്രലേഖ, ജിജി സജി, പി.എസ്. മോഹനന്‍, ഡി.ഡി.പി കെ.ആര്‍. സുമേഷ്, കയര്‍ വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഹെലന്‍ ജെറോം, ഇ. ബെനഡിക്ട് നിക്സണ്‍, എന്‍. ഹരി, അരുണ്‍ ചന്ദ്രന്‍, ജി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 13 COIR കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ ജില്ലതല സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story