Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകായംകുളം-പത്തനാപുരം...

കായംകുളം-പത്തനാപുരം സംസ്ഥാനപാത; പറക്കോട് വെള്ളഞ്ചിപ്പാലത്തിനരികില്‍ വിള്ളല്‍

text_fields
bookmark_border
കായംകുളം-പത്തനാപുരം സംസ്ഥാനപാത;  പറക്കോട് വെള്ളഞ്ചിപ്പാലത്തിനരികില്‍ വിള്ളല്‍
cancel
അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാത കൂടുതല്‍ അപകടാവസ്ഥയിലേക്ക്. ഏഴംകുളം ഗ്രാമപഞ്ചായത്ത്-അടൂര്‍ നഗരസഭ അതിര്‍ത്തിയിലെ വെള്ളഞ്ചിപ്പാലത്തിനരികില്‍ പാതയില്‍ വിള്ളല്‍ രൂപപ്പെട്ട് പിളര്‍ന്ന് അടര്‍ന്നുമാറി. ഇവിടെ ഒരു വലിയ വാഹനത്തിനുപോകാനുള്ള വീതിയേ ഉള്ളൂ. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ താഴ്ചയിലെ തോട്ടിലേക്ക് മറിയാന്‍ സാധ്യതയുണ്ട്. ഇവിടെ കാല്‍നടക്കാരും അപകടത്തിൽപെടാന്‍ സാധ്യതയുണ്ട്. കോട്ടമുകള്‍ കവലക്കു പടിഞ്ഞാറ് പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു സമീപം മാടാങ്കുളഞ്ഞിപടിയിലെ കലുങ്ക് തകര്‍ന്ന് കുഴി രൂപപ്പെട്ടത് മണ്ണിട്ടു നികത്തുക മാത്രമാണ് ചെയ്തത്. കെ.പി റോഡില്‍ പൈപ്പ് പൊട്ടി പാത തകരുന്നതും പതിവാണ്. എന്നാല്‍, ഓടകളുടെ അഭാവം പാതയിലെ വെള്ളക്കെട്ടിനും തകര്‍ച്ചക്കും കാരണമാകുന്നു. PTL ADR KP ROAD കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ പറക്കോട് വെള്ളഞ്ചിപ്പാലത്തിനരികിലെ വിള്ളല്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story