Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:37 AM IST Updated On
date_range 10 Nov 2021 5:37 AM ISTതിരക്കിട്ട് പാലങ്ങളുടെ ഉദ്ഘാടനം; പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsbookmark_border
അടൂർ: നഗരത്തിലെ ഇരട്ട പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ പണിയും നഗര സൗന്ദര്യവത്കരണവും പൂർണമായും തീർക്കാതെ പാലങ്ങളുടെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ പറഞ്ഞു. ഇരട്ട പാലങ്ങളുടെ പണി പൂർണമായും തീർക്കാതെ ധിറുതിയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലത്തിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഏഴംകുളം അജു, എസ്. ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, ഡി. ശശികുമാർ, കോശി മാണി, സുധ പത്മകുമാർ, ബിന്ദു കുമാരി, ശ്രീലക്ഷ്മി, മുംതാസ്, മണ്ണടി പരമേശ്വരൻ, ഫെന്നി നൈനാൻ, പൊന്നച്ചൻ മാതിരംപള്ളിൽ, എബി തോമസ്, ബേബി ജോൺ, വി.വി. വർഗീസ് എന്നിവർ സംസാരിച്ചു. PTL ADR strike ഇരട്ട പാലങ്ങളുടെ പണി പൂർണമായും തീർക്കാതെ ധിറുതിയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നടത്തിയ സമരം എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
