Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉച്ചഭക്ഷണം മെനു...

ഉച്ചഭക്ഷണം മെനു തയാറാക്കി പഴകുളം കെ.വി യു.പി സ്കൂൾ

text_fields
bookmark_border
ഉച്ചഭക്ഷണം മെനു തയാറാക്കി പഴകുളം കെ.വി യു.പി സ്കൂൾ
cancel
അടൂർ: മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നപോലെ മികച്ച ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശമാ​െണന്ന സന്ദേശമാണ് പഴകുളം കെ.വി യു.പി സ്കൂൾ പ്രാവർത്തികമാക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം വിദ്യാലയം തുറന്ന ഈ മാസം ഒന്നുമുതൽ ഉച്ചഭക്ഷണം ആരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 10.30ന് ഒരു ഗ്ലാസ് പാൽ കുട്ടികൾക്ക് നൽകും. ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് കറികളും കൂട്ടുകറികളും വിഭിന്നമാണ്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മക്കുറുപ്പ് മെനു പ്രകാശനം ചെയ്തു. കെ.ബി. രാജശേഖരക്കുറുപ്പ്, പ്രധാനാധ്യാപിക കവിത മുരളി, അധ്യാപകരായ കെ.എസ്. ജയരാജ്, ഐ. ബസീം, വി. ബീന, വി.എസ്. വന്ദന, ബി. സ്മിത, എസ്. ശാലിനി എന്നിവർ പങ്കെടുത്തു. PTL ADR KVUPS പഴകുളം കെ.വി യു.പി.എസ് ഉച്ചഭക്ഷണ മെനു പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് പ്രകാശനം ചെയ്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story