Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:33 AM IST Updated On
date_range 10 Nov 2021 5:33 AM ISTറോഡുകളുടെ ടെൻഡർ നടപടി പൂർത്തിയാക്കി -എം.എൽ.എ
text_fieldsbookmark_border
റാന്നി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്ന് ഗ്രാമീണ റോഡുകളുടെ ടെൻഡർ നടപടി പൂർത്തിയാക്കിയതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്. അവശേഷിക്കുന്ന റോഡുകളുടെ ടെൻഡർ നടപടി ഉടൻ പൂർത്തീകരിക്കും നേരത്തേ ടെൻഡർ ചെയ്തു കരാറുകാർ ഏറ്റെടുക്കാത്ത മൂന്ന് പ്രവൃത്തികളുടെ ക്വട്ടേഷനും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈമാസം 26ന് വൈകീട്ട് ആറുവരെയാണ് ടെൻഡറുകളും ക്വട്ടേഷനുകളും സമർപ്പിക്കേണ്ട അവസാന തീയതി. ഈമാസം 30ന് ഇവ തുറക്കും. അത്തിക്കയം-ഗുരുമന്ദിരം-കടുമീൻ ചിറ (1,84,22,541 രൂപ), കണ്ണങ്കര-ഇടമുറി (8596189), വലിയപറമ്പിൽ പടി-ഈട്ടിച്ചുവട് റോഡ് (11768780) എന്നിവയാണ് ഇപ്പോൾ ടെൻഡർ നടക്കുന്ന റോഡുകൾ. നേരേത്ത ടെൻഡർ നടത്തിയിട്ടും കരാറുകാർ ആരും ഏറ്റെടുക്കാത്ത മേലേപ്പടി-ചെല്ലക്കാട് (16490258), പാറക്കാട് -വാളക്കുഴി (14124487), പൂവൻ മല-പനംപ്ലാക്കൽ (7658 723 ) റോഡുകളുടെ ഇ-ക്വട്ടേഷൻ പ്രവൃത്തികളും ഇതോടൊപ്പം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story