Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:33 AM IST Updated On
date_range 10 Nov 2021 5:33 AM ISTമണ്ണീറ പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം അപകടാവസ്ഥയിലായത് ആദിവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ വനസംരക്ഷണ സമിതിയില്‍ നിന്നാണ് പാലം അനുവദിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് നാശാവസ്ഥയിലാണിപ്പോള്‍. കൂടാതെ പാലം സ്ഥാപിച്ചിരിക്കുന്ന തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോവുകയും ചെയ്തു. അഞ്ചോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. നടപ്പാലം ഇല്ലാതായാല്‍ തോട് കുറുകെ കടക്കുവാനും ഇവര്‍ക്ക് സാധിക്കില്ല. പാലത്തിൻെറ ചവിട്ടുപടികള്‍ തുരുമ്പെടുത്ത് കൈകള്‍ കൊണ്ട് ഇളക്കി മാറ്റാന്‍ പറ്റുന്ന അവസ്ഥയിലാണിപ്പോള്‍. നിര്‍ധനരായ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് വാഹനം കടന്നുവരുന്നതിനും സൗകര്യമില്ല. അടിയന്തരമായി പാലം പുതുക്കി പണിയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
