Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:33 AM IST Updated On
date_range 10 Nov 2021 5:33 AM ISTമോട്ടോർ മേഖലയെ സംരക്ഷിക്കണം; ധർണ നടത്തി
text_fieldsbookmark_border
പത്തനംതിട്ട: പെട്രോൾ-ഡീസൽ വില വർധനയെത്തുടർന്ന് പ്രതിസന്ധിയിലായ മോട്ടോർ മേഖലയെ സംരക്ഷിക്കണമെന്നും നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. യൂനിയൻ ജില്ല ആക്ടിങ് സെക്രട്ടറി കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ.കെ. ബേബി അധ്യക്ഷത വഹിച്ചു. പന്തളത്ത് വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. എ.എച്ച്. സുനിൽ അധ്യക്ഷത വഹിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല, കോയിപ്രം, മല്ലപ്പള്ളി, ഏഴംകുളം, അടൂർ, പെരുനാട് എന്നിവിടങ്ങളിലും ധർണ നടന്നു. photo.. mail....ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ യൂനിയൻ ജില്ല ആക്ടിങ് സെക്രട്ടറി കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story