Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമം സ്ത്രീശാക്തീകരണ...

സമം സ്ത്രീശാക്തീകരണ പദ്ധതി: ജില്ലതല കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
പത്തനംതിട്ട: സാംസ്‌കാരിക വകുപ്പി​ൻെറ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമം സ്ത്രീശാക്തീകരണ പദ്ധതിയുടെ ജില്ലതല കമ്മിറ്റി രൂപവത്​കരണം ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കര​ൻെറ അധ്യക്ഷതയില്‍ നടന്നു. ഭാരത് ഭവന്‍ സംസ്ഥാന സെക്രട്ടറി പ്രമോദ് പയ്യനല്ലൂര്‍, മൂലൂര്‍ സാംസ്‌കാരിക സമിതി സെക്രട്ടി പ്രഫ. ഡി. പ്രസാദ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എല്‍. സോമരാജന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, നെഹ്റു യുവകേന്ദ്ര ജില്ല യുവജന ഓഫിസര്‍ പി. സന്ദീപ് കൃഷ്ണന്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ശ്രീലേഖ, കുടുംബശ്രീ ജില്ല മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, ആറന്മുള വാസ്തുവിദ്യ ഗുരുകുലം, വജ്രജൂബിലി ഫെലോഷിപ് തുടങ്ങിയ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ചെയര്‍മാനായും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ കണ്‍വീനറുമായ​ ജില്ലതല കമ്മിറ്റിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആ​േൻറാ ആൻറണി എം.പി, എം.എല്‍.എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. മുസ്​ലിം ലീഗ് ധർണ നടത്തി പത്തനംതിട്ട: ഇന്ധനനികുതി കുറക്കാതെ ഇടതുസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്​ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ്​ ടി.എം. ഹമീദ് പറഞ്ഞു. സർക്കാർ നിലപാടിനെതിരെ മുസ്​ലിം ലീഗ് പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. രാജ അധ്യക്ഷതവഹിച്ചു. എൻ.എ. നൈസാം, അഡ്വ. ഹൻസ്വലാഹ് മുഹമ്മദ്, എ. സഗീർ, കെ.പി. നൗഷാദ്, നിയാസ് റാവുത്തർ, ഷിഹാബുദ്ദീൻ, റിയാസ് എന്നിവർ സംസാരിച്ചു. PTL 11 HAMEED ഇന്ധനനികുതി കുറക്കാത്തതിനെതിരെ മുസ്​ലിംലീഗ് പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നടത്തിയ ധർണ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ്​ ടി.എം. ഹമീദ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story