Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്മൃതിമണ്ഡപം നാടിന്...

സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു

text_fields
bookmark_border
സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു
cancel
അടൂർ: ജമ്മുവിൽ 1999 ഫെബ്രുവരിയിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സി.ആർ.പി.എഫ് ജവാൻ എസ്. സഹദേവ​ൻെറ സ്മൃതിമണ്ഡപം മുൻ എൻ.എസ്.ജി കമാൻഡോ പി.വി. മനീഷ് നാടിന് സമർപ്പിച്ചു. തെങ്ങമം ചങ്ങാതിക്കൂട്ടം വെൽഫെയർ അസോസിയേഷ​ൻെറ നേതൃത്വത്തിലാണ് സ്മൃതിമണ്ഡപം നിർമിച്ചത്. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം പ്രസിഡൻറ് വിപിൻ രാജ് തെങ്ങമം അധ്യക്ഷനായി. ആൻറോ ആൻറണി എം.പി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് വീരമൃത്യു വരിച്ച ജവാ​ൻെറ ബന്ധുക്കളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ വിനീഷ്, ശ്രീജ, രഞ്ജിനി കൃഷ്ണ കുമാർ, ചങ്ങാതിക്കൂട്ടം സെക്രട്ടറി ടി.എസ്.അനുരൂപ്, ട്രഷറർ നന്ദു കൃഷ്ണൻ, ജയപ്രകാശ് തെങ്ങമം എന്നിവർ പങ്കെടുത്തു. PTL ADR JAWAN നാടിനു വേണ്ടി ജീവത്യാഗം ചെയ്ത സി.ആർ.പി.എഫ് ജവാൻ എസ്. സഹദേവൻ്റെ സ്മൃതിമണ്ഡപം സമർപ്പണം മുൻ എൻ.എസ്.ജി കമാൻഡോ പി.വി. മനീഷ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story