Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:32 AM IST Updated On
date_range 9 Nov 2021 5:32 AM ISTകൃഷിവകുപ്പ് കെട്ടിടത്തിൽ ആരോഗ്യകേന്ദ്രം സ്ഥാപിക്കണം
text_fieldsbookmark_border
അടൂർ: പതിറ്റാണ്ടുകളായി അനാഥാവസ്ഥയിലായ കൃഷിവകുപ്പ് കെട്ടിടം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് ആരോഗ്യകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഒമ്പതാം വാർഡിൽ മാർത്തോമ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന കൃഷിവകുപ്പിൻെറ കെട്ടിടമാണ് നശിക്കുന്നത്. സാമൂഹികവിരുദ്ധ താവളമാണിവിടം. കാർഷിക ജലസേചന മാർഗങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും കർഷകർക്ക് അവബോധം വരുത്താൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് താമസിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിച്ച കെട്ടിടവും ഓഫിസുമാണ് ഇത്. ലോകബാങ്ക് ധനസഹായത്തോടെ 1985ൽ കൃഷി, ജലസേചന വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കിയ കൃഷി ജലസേചന പദ്ധതിയും വൃക്ഷ വിള വികസനവുമാണ് വിഭാവനം ചെയ്തത്. പക്ഷെ, ഇത് ശരിയായ രീതിയിൽ മുന്നോട്ടുപോയില്ല. 2000ൽ ഈ പദ്ധതി അവസാനിക്കേണ്ടിവന്നു. പാടശേഖരങ്ങളുടെ ജലസേചനത്തിനും വൃക്ഷവിളകളുടെ കൃഷിയും ഉൽപാദന വർധനയുമാണ് പദ്ധതി ലക്ഷ്യമിട്ടത്. ഈ കെട്ടിടം പിന്നീട് അഗ്രോ ക്ലിനിക്കായി പ്രവർത്തിച്ചു. എന്നാൽ, വകുപ്പ് ഉേദ്യാഗസ്ഥരുടെ താൽപര്യക്കുറവ് കാരണം നിർത്തേണ്ടിവന്നു. ഈ കെട്ടിടത്തിൻെറ വാതിലുകളും ജനാലകളും ശുചിമുറിയും മറ്റും നശിപ്പിച്ച നിലയിലാണ്. PTL ADR agro മണ്ണടിയിൽ അനാഥമായ കൃഷി വകുപ്പ് കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
