Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎഴുമറ്റൂർ-പടുതോട്...

എഴുമറ്റൂർ-പടുതോട് റോഡിൽ ദുരിതയാത്ര

text_fields
bookmark_border
എഴുമറ്റൂർ-പടുതോട് റോഡിൽ ദുരിതയാത്ര
cancel
മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്​റ്റോ റോഡ് ഒന്നിലൂടെയുള്ള വാഹനയാത്ര ദുരിതമാകുന്നു. എഴുമറ്റൂർ മുതൽ പടുതോടുവരെ റോഡിലെ ടാറിങ് ഇളകി കുഴികളായിട്ട് നാളുകൾ ഏറെയായി. ചില സ്ഥലങ്ങളിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് രാപകൽ ഇതുവഴി കടന്നുപോകുന്നത്. റോഡി​ൻെറ തകർച്ചക്ക് പ്രധാന കാരണം ഇതാണെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റ് റോഡുകൾ എല്ലാം ഉന്നത നിലവാരത്തിൽ പണിയുമ്പോൾ എഴുമറ്റൂർ-പടുതോട് ബാസ്​റ്റോ റോഡിനെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികൾപോലും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി സമരങ്ങൾക്കും വഴിതടയലിനുംശേഷമാണ് വല്ലപ്പോഴും അറ്റകുറ്റപ്പണികൾക്കുപോലും ബന്ധപ്പെട്ടവർ തയാറാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story