Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:31 AM IST Updated On
date_range 9 Nov 2021 5:31 AM ISTകോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ചക്രസ്തംഭന സമരം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ ഡി.സി.സി പ്രസിഡൻറുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറിമാരായ എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുൽ സലാം, കെ. ജയവര്‍മ, തോപ്പില്‍ ഗോപകുമാര്‍, സുനില്‍ എസ്. ലാല്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, വിനീത അനില്‍, ലാലു ജോണ്‍, സിന്ധു അനില്‍, എം.എസ്. പ്രകാശ്, സതീഷ് ബാബു, വി.എ. അഹമ്മദ്ഷാ, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണന്‍, ഡി.സി.സി നിര്‍വാഹക സമിതി അംഗം സലിം പി. ചാക്കോ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് റനീസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചിത്രം PTL 14 STHAMBHANA ഇന്ധന നികുതി കുറക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ ചക്രസ്തംഭന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു ചിത്രം PTL 15 SDPI എസ്.ഡി.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് സമരം എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story