Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:31 AM IST Updated On
date_range 7 Nov 2021 5:31 AM ISTപ്രളയം: വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കണം -ജില്ല വികസന സമിതി യോഗം
text_fieldsbookmark_border
പത്തനംതിട്ട: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ജില്ലയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജില്ല വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച പ്രമേയം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ അവതരിപ്പിച്ച ു. പ്രളയകാലത്ത് ഒറ്റപ്പെട്ടുപോകുന്ന റാന്നി കുരുമ്പന്‍മൂഴിയില്‍ പാലം നിര്‍മിക്കുന്നതിനുള്ള നടപടി മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. പ്രളയം ബാധിച്ച കോട്ടാങ്ങല്‍ പഞ്ചായത്ത്, മല്ലപ്പള്ളി ടൗണ്‍, ആനിക്കാട്, പുറമറ്റം എന്നിവിടങ്ങളിലുള്ളവര്‍ക്കും വ്യാപാരികള്‍ക്കും സഹായം ലഭ്യമാക്കണമെന്ന് ആേൻറാ ആൻറണി എം.പിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ പറഞ്ഞു. യോഗത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ്കുമാർ എം.എൽ.എ, എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ടി.എസ്. ജയശ്രീ, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പൈപ്പ് പൊട്ടി റോഡ് താഴുന്നു തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ പൈപ്പ് പൊട്ടി റോഡ് താഴുന്നതായും വാട്ടര്‍ അതോറിറ്റി അടിയന്തര നടപടി എടുക്കണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കറ്റോട്-തിരുമൂലപുരം, മനയ്ക്കച്ചിറ-കുറ്റൂര്‍ റോഡുകളിലെ റെയില്‍വേ അടിപ്പാതകളില്‍ വെള്ളക്കെട്ടുമൂലം ഗതാഗതം തടസ്സപ്പെടുകയാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട് ഇതിനു ശാശ്വതപരിഹാരം കാണണം. അയ്യനാവേലി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. പെരിങ്ങര, ചാത്തങ്കേരി മേഖലയില്‍ കുടിവെള്ള വിതരണം മുടക്കമില്ലാതെ നടക്കുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. ബഥേല്‍പടി-ചുമത്ര റോഡിൻെറ നിര്‍മാണപ്രവൃത്തി വേഗമാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story