Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാൽക്കാലിക നിയമനം...

താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്​സ്ചേഞ്ച് മുഖേന നടത്തണമെന്ന്

text_fields
bookmark_border
താൽക്കാലിക നിയമനം എംപ്ലോയ്മൻെറ് എക്​സ്ചേഞ്ച് മുഖേന നടത്തണമെന്ന് പന്തളം: നഗരസഭയിലെ താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമിക്കാവൂവെന്നുകാട്ടി ജില്ല എംപ്ലോയ്മൻെറ് ഓഫിസർ പന്തളം നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ നിയമിച്ചത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. സെപ്റ്റംബർ ഏഴിന് നടത്തിയ ഇ.എം.ഐ പരിശോധനയിൽ നഗരസഭയിൽ 23 കണ്ടിജൻറ് തസ്തികകളിൽ അഞ്ച് എണ്ണം എംപ്ലോയ്മൻെറ് എക്സചേഞ്ചിൽ റിപ്പോർട്ട് ചെയ്തു. ബാക്കി 18 തസ്തികകളും കൂടാതെ ഡാറ്റാ എൻട്രി ഓപറേറ്റർ -മൂന്ന്​, ഡ്രൈവർ - 4, പാർട്ട് ടൈം ലൈബ്രറിയൻ 1, എന്നീ തസ്തികകളിൽ അനധികൃതമായി നിയമിക്കപ്പെട്ട ജീവനക്കാർ ജോലിചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരെ പിരിച്ചുവിട്ട് ഒഴിവുകൾ എംപ്ലോയ്മൻെറ് എകസ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് നിർദേശം. നഗരസഭയിൽ കണ്ടിജൻറ് തൊഴിലാളികളെ നിയമിച്ചത് സംബന്ധിച്ച് വിജിലൻസിലും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story