Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:29 AM IST Updated On
date_range 7 Nov 2021 5:29 AM ISTബസുടമകൾ ധർണ നടത്തി
text_fieldsbookmark_border
പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടക്കുന്ന ബസുടമകളുടെ അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ച് ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ധർണ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.കെ.ജി. നായർ, കെ. ശിവദാസൻ നായർ, റോബിൻ പീറ്റർ, രാജു നെടുവമ്പുറം, പ്രസാദ് ജോൺ മാമ്പ്ര, ബി. ശ്രീകുമാർ, ആർ. ഷാജി കുമാർ, വേണു കെ. നായർ, ജോൺ മാത്യു-സാബു ഫിലിപ്, ബിനോയ് പരുവാനിക്കൽ എന്നിവർ സംസാരിച്ചു. സംയുക്തസമിതി ജനറൽ കൺവീനർ ലാലു മാത്യു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story