Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:29 AM IST Updated On
date_range 7 Nov 2021 5:29 AM ISTകർഷകർക്ക് ശല്യമായി വാനരപ്പട
text_fieldsbookmark_border
കോന്നി: കാട്ടാനയെയും കാട്ടുപന്നിയെയും എല്ലാം സോളാര്‍ വേലികള്‍ സ്ഥാപിച്ച് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നാശം വിതക്കുന്ന വാനരപ്പടയെ തുരത്താന്‍ വഴിയില്ലാതെ മലയോര കര്‍ഷകര്‍. വനത്തില്‍നിന്ന് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന വാനരപ്പട തെങ്ങ്, കവുങ്ങ്, കോലിഞ്ചി, പുളി, കാപ്പിക്കുരു, റംബൂട്ടാന്‍ തുടങ്ങി മിക്ക കാര്‍ഷിക വിളകളും നശിപ്പിച്ചാണ് മടങ്ങുക. തേങ്ങ കരിക്കാകുന്ന ഘട്ടത്തില്‍തന്നെ നശിപ്പിച്ച് കളയുകയും തുരന്ന് തിന്നുകയും ചെയ്യുന്നത് പതിവാണ്. കോലിഞ്ചിയുടെ തണ്ട് ഒടിച്ച് ഇതിനുള്ളിലെ കാമ്പ് ഭക്ഷിക്കുന്നതിലാണ് ഇവറ്റകള്‍ക്ക് പ്രിയം. ചിലയിടങ്ങളില്‍ വനാതിര്‍ത്തിയിലുള്ള വീടുകളില്‍ നാശം വിതക്കുന്നതും കുറവല്ല. പടക്കവും മറ്റും പൊട്ടിച്ച് ഓടിച്ചുവിട്ടാലും വീണ്ടും വരുന്നതും പതിവാണ്. വീടിൻെറ ഓടുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story