Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൺമറഞ്ഞ പ്രതിഭകളുടെ...

മൺമറഞ്ഞ പ്രതിഭകളുടെ ഓർമക്ക് മരങ്ങൾ നട്ടു

text_fields
bookmark_border
മൺമറഞ്ഞ പ്രതിഭകളുടെ ഓർമക്ക് മരങ്ങൾ നട്ടു
cancel
അടൂർ: പള്ളിക്കലി‍ൻെറ മൺമറഞ്ഞ പ്രതിഭകൾ ഇനി മരമായി തെങ്ങമം സ്കൂളിൽ ജീവിക്കും. ആർ. രഞ്ജിനി എഴുതുന്ന പള്ളിക്കലി‍ൻെറ പ്രാദേശിക ചരിത്രമായ 'പള്ളിക്കലപ്പ'‍ൻെറ പ്രസാധനത്തോട്​ അനുബന്ധിച്ചാണ് ഗ്രന്ഥകാരി മുൻകൈയെടുത്ത് പ്രതിഭകൾക്ക് പ്രണാമം അർപ്പിച്ച് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടത്. ഇ.വി. കൃഷ്ണപിള്ള, മുൻഷി പരമുപിള്ള, അടൂർ ഭാസി, അടൂർ പങ്കജം, അടൂർ ഭവാനി, ആർട്ടിസ്​റ്റ്​ മേടയിൽ രാമനുണ്ണിത്താൻ എന്നിവരുടെ പേരുകളിലാണ് വൃക്ഷത്തൈ നട്ടത്. ആർ.ഡി.ഒ എ. തുളസീധരൻപിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ല പഞ്ചായത്ത്​ അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത്​ അംഗം രഞ്ജിനി കൃഷ്ണകുമാർ, ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർ എ.എസ്. അശോക് , ഗ്രന്ഥകാരി ആർ. രഞ്ജിനി എന്നിവരാണ് തൈകൾ നട്ടത്. പി.ടി.എ പ്രസിഡൻറ് ബി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ശില സന്തോഷ്, കവി ശ്യാം ഏനാത്ത്, രാജേഷ് കവറാട്ട്, തെങ്ങമം രാഘവൻ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു, ടി.പി. രാധാകൃഷ്ണൻ, വിമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. PTL ADR Pallickal ഗ്രന്ഥകാരി രഞ്ജിനി തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തെങ്ങിൻതൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story