Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:36 AM IST Updated On
date_range 6 Nov 2021 5:36 AM ISTനഗരത്തിലെ ഗതാഗത പരിഷ്കരണം; നിർദേശങ്ങൾ സ്വീകരിച്ചു
text_fieldsbookmark_border
പന്തളം: നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി നഗരത്തിലെ ഗതാഗത പരിഷ്കരണത്തെ പറ്റി നിർദേശങ്ങൾ സ്വീകരിച്ചു. സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ വടക്ക് ഭാഗത്ത് പാർക്ക് ചെയ്യണം എന്ന നിർദേശം വന്നു. വാഹനങ്ങളിലെ വഴിയോര കച്ചവടങ്ങൾ മാർക്കറ്റിൽ ഉൾപ്പെടുത്തുക, എം.സി. റോഡിലെ സിഗ്നൽ സംവിധാനത്തിൻെറ സമയം കൂട്ടുക, നഗരത്തിൽ 50 മീറ്റർ പരിധിക്കുള്ളിൽ പാർക്കിങ് പാടില്ല, സ്വകാര്യ ബസുകൾ സ്റ്റാൻഡിൻെറ പടിഞ്ഞാറ് ഭാഗത്തുനിന്നും സ്റ്റാൻഡിൽ കയറുകയും കിഴക്ക് ഭാഗത്ത് നിന്നും ഇറങ്ങുകയും ചെയ്യുന്ന സംവിധാനം, സ്വകാര്യ ബസുകൾ സ്റ്റാൻഡിൽനിന്നു ഇറങ്ങിയാൽ നഗരത്തിൽ സ്റ്റോപ് അനുവദിക്കരുത്, മെഡിക്കൽ മിഷൻ ജങ്ഷനിൽ പൊലീസിൻെറ സേവനം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി നിർദേശം യോഗത്തിൽ ഉയർന്നു. നഗരസഭ ചെയർ പേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. രാധാകൃഷ്ണനുണ്ണിത്താൻ, ബെന്നി മാത്യു, കെ.സീന, രാധാ വിജയകുമാർ, കൗൺസിലർമാരായ ലസിതാ നായർ, കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: പന്തളം നഗരസഭ ഹാളിൽ നടന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
