Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:36 AM IST Updated On
date_range 6 Nov 2021 5:36 AM ISTകെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് ജില്ലയിൽ പൂർണം
text_fieldsbookmark_border
പത്തനംതിട്ട: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് ജില്ലയിൽ പൂർണം. ഭരണ-പ്രതിപക്ഷ യൂനിയനുകൾ സംയുക്തമായി പണിമുടക്ക് ആരംഭിച്ചതോടെ ദീർഘദൂര സർവിസുകൾ ഉൾപ്പെടെ മുഴുവൻ സർവിസുകളും ജില്ലയിൽ മുടങ്ങി. കഴിഞ്ഞ അർധരാത്രി മുതലാണ് സമരം തുടങ്ങിയത്. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ടി.ഡി.എഫ് യൂനിയൻ 48 മണിക്കൂർ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾ 24 മണിക്കൂർ സമരമാണ് നടത്തുന്നത്. യൂനിയനുകൾ സംയുക്തമായി പണിമുടക്കിയതോടെ ജില്ലയിലെ പൊതുഗതാഗതം പാെട നിശ്ചലമായി. രൂക്ഷമായ യാത്രാക്ലേശമാണ് ജില്ലയിൽ അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും സർവിസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. അതിനിടെയാണ് പണിമുടക്കുന്നത്. 10 വർഷം മുമ്പ് നടപ്പാക്കിയ ശമ്പള വർധനക്കുശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വേതന വർധനയിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂനിയനുകൾ ആരോപിക്കുന്നു. പത്തനംതിട്ട ഡിപ്പോയിൽ യൂനിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം.വി. സഞ്ജു ഉദ്ഘാടനം ചെയ്തു. എ. ഗോകുലേന്ദ്രൻ, വി. ഗിരീഷ്കുമാർ, ആർ.അജി, വി.ആർ. സേന്താഷ് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് വി.ജി. പ്രദീപ്, സെക്രട്ടറി അഡ്വ. എം. വിനോദ്, പി.കെ. ഗോപി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story