Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:36 AM IST Updated On
date_range 6 Nov 2021 5:36 AM ISTഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍
text_fieldsbookmark_border
പത്തനംതിട്ട: കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പെന്‍ഷന്‍കാര്‍ ഒഴികെയുള്ള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31ന് അകം ചെയ്യണം. ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുള്ള അക്ഷയ, വിവിധ ക്ഷേമബോര്‍ഡുകളുടെയും തൊഴില്വകുപ്പിൻെറയും ഇ-ശ്രം ക്യാമ്പുകള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 04682324947. ജില്ലയിലെ ബാങ്കുകൾ 881 കോടി വായ്പ നല്‍കി പത്തനംതിട്ട: 2021-22 ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകൾ 881കോടിയുടെ മുന്‍ഗണന വായ്പകള്‍ നല്‍കി. കൃഷിവായ്പ 538 കോടി നൽകിയപ്പോൾ വ്യവസായ വായ്പ 250 കോടിയും അനുവദിച്ചതായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ബാങ്കിങ് അവലോകന സമിതിയുടെ അവലോകന യോഗത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ എല്ലാ ലോണുകളും അര്‍ഹരായ എല്ലാവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഉറപ്പാക്കണമെന്ന് യോഗത്തിൽ ആേൻറാ ആൻറണി എം.പി പറഞ്ഞു. തനിക്ക് ലഭിക്കുന്ന പരാതിയില്‍ ഏറെയും ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വായ്പ തിരിച്ചടവ്, വായ്പ ലഭിക്കുന്നില്ല തുടങ്ങിയ പരാതി ഏറെയാണ്. വീട്, ചികിത്സ ധനസഹായം എന്നിവയാണ് മറ്റ് പ്രധാന പരാതികള്‍ ലഭിക്കുന്നത്. അര്‍ഹമായ വായ്പ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്‍.ഡി.ഒ മിനി ബാലകൃഷ്ണന്‍, നബാര്‍ഡ് ഡി.ഡി.എം റെജി വര്‍ഗീസ്, എസ്.ബി.ഐ ചീഫ് മാനേജര്‍ ടി. ശരവണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story