Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTദാനം നൽകിയ ഭൂമിയിൽ വീട് നിർമാണം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
പത്തനംതിട്ട: റാന്നിയിൽ പട്ടികജാതിക്കാർക്ക് വീട് വെക്കുന്നതിന് സ്വകാര്യ വ്യക്തി ദാനമായി നൽകിയ ഭൂമിയിൽ വീട് വെക്കുന്നത് തടസ്സപ്പെടുത്തുന്നവർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് വിവിധ ദലിത് ആദിവാസി സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ദലിത് ആദിവാസി മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ യോഗം ഉദ്ഘാടനം ചെയ്തു. സതീഷ് മല്ലശ്ശേരി അധ്യക്ഷതവഹിച്ചു. വീട് നിർമാണത്തിന് സാഹചര്യം ഒരുക്കണെമന്ന് ആവശ്യപ്പെട്ട് 13ന് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ റാന്നി ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. സെലീന പ്രക്കാനം, സി.പി. നാരായണൻ, സരോജിനി വാലുങ്കൽ, രാമചന്ദ്രൻ, രാജേന്ദ്രൻ, കെ.ആർ. മുരളി, കെ.എ. േരാഹിണി, രമണി, ഒ.എ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. MUST
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story