Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTപത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍സ്‌പെഷാലിറ്റിയാക്കി മാറ്റും- മന്ത്രി വീണാ ജോര്‍ജ്
text_fieldsbookmark_border
പത്തനംതിട്ട: ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാൻറ്, സാംക്രമിക രോഗ അടിയന്തര പരിശോധന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍, പത്തനംതിട്ട നഗരസഭ, സി.പി.സി.എല്‍ ചെന്നൈയുടെ സി.എസ്.ആര്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഓക്സിജന്‍ പ്ലാൻറ് നിര്‍മാണം നടത്തിയത്. ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉൽപാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് പ്ലാൻറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് അഞ്ച് ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തു. കലക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സൻ ആമിന ഹൈദരാലി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 12 OXYGEN പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തിയായ ഓക്സിജന്‍ പ്ലാൻറ് PTL 13 OXYGEN VEENA പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാൻറിൻെറ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story