Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTസുസ്ഥിര വികസന നയം ഉണ്ടാകണം-മന്ത്രി കെ. രാജന്‍
text_fieldsbookmark_border
അടൂർ: മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഉണ്ടാവേണ്ടതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസിൻെറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ വികസനത്തിലും ഇനി പ്രകൃതിയും പഠന വിഷയമാക്കണം. പ്രകൃതിദുരന്തങ്ങളെ ചെറുക്കാന്‍ കഴിയുന്ന രീതിയിലാവണം വികസനം. പെരിങ്ങനാട് വില്ലേജ് ഓഫിസ് സ്മാര്‍ട്ട് ആക്കുന്നതിനായി 44 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 14 RAJAN പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസിൻെറ പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിക്കുന്നു ശബരിമല റോഡ്; നാളെ ഉന്നതതലയോഗം പത്തനംതിട്ട: കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പി ഡബ്ല്യു.ഡി മിഷന്‍ ടീം യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ജോയൻറ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിൻെറ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്. മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ നേരിട്ട് എത്തി വിലയിരുത്തും. ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story