Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ...

അടൂരിൽ കായികപ്രേമികൾക്ക് നിരാശ തന്നെ

text_fields
bookmark_border
അടൂരിൽ കായികപ്രേമികൾക്ക് നിരാശ തന്നെ
cancel
കാടും ചളിയും നിറഞ്ഞ്​ ആധുനിക സ്​റ്റേഡിയത്തിന്​ ഏറ്റെടുത്ത സ്ഥലം അടൂർ: നിർമാണത്തിന് തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അടൂർ നഗരസഭ സ്​റ്റേഡിയം നിർമാണം ഇഴയുന്നു. 2017ലെ ബജറ്റിൽ സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചിരുന്നു. തുടർന്ന് ഇപ്പോൾ കിഫ്ബി പദ്ധതിപ്രകാരം അനുവദിച്ച 10കോടി ​െചലവിട്ടാണ് സ്​റ്റേഡിയം നിർമിക്കുന്നത്. നിർമാണ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പണി തുടങ്ങിയില്ല. ​െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറി‍ൻെറ താൽപര്യപ്രകാരമാണ് സ്​റ്റേഡിയ നിർമാണത്തിന് അംഗീകാരം ലഭിച്ചത്. ഇവിടെ രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാൾ സ്‌റ്റേഡിയം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുതുവാക്കൽ ഏലായിലാണ് സ്​റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തത്. ഇതിൽ കുറച്ച് സ്ഥാലം വെറ്ററിനറി പോളിക്ലിനിക്, കൃഷിഭവൻ എന്നിവക്ക് കെട്ടിടം നിർമിക്കാൻ വിട്ടുനൽകിയിരുന്നു. സ്‌റ്റേഡിയത്തിനായുള്ള സ്ഥലത്തി‍ൻെറ മുക്കാൽ ഭാഗവും കാടുകയറി കിടക്കുകയാണ്. ബാക്കിവരുന്ന സ്ഥലം ചളിനിറഞ്ഞ അവസ്ഥയിലുമാണ്. PTL ADR Stadium അടൂർ നഗരസഭ സ്​റ്റേഡിയത്തിന് ഏറ്റെടുത്ത സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story