Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധനമന്ത്രിയുടെ രാജി...

ധനമന്ത്രിയുടെ രാജി ആവശ്യപ്പെടണം -ബെന്നി ബഹനാൻ

text_fields
bookmark_border
ധനമന്ത്രിയുടെ രാജി ആവശ്യപ്പെടണം -ബെന്നി ബഹനാൻ
cancel
അടൂർ: പെട്രോളിയം ഉൽപന്നങ്ങളുടെ ടാക്സ് കുറക്കില്ലെന്ന് പറഞ്ഞ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലി​ൻെറ രാജി മുഖ്യമന്ത്രി അവശ്യപ്പെടണമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ അടൂരിൽ നടന്ന പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ അധ്യക്ഷതവഹിച്ചു. പദയാത്ര അടൂർ പ്രകാശ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. പറക്കോടുനിന്ന്​ ആരംഭിച്ച പദയാത്ര ഷാഫി പറമ്പിൽ, ജില്ല പ്രസിഡൻറ്​ എം.ജി. കണ്ണൻ എന്നിവരാണ് നയിച്ചത്. ആ​േൻറാ ആൻറണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ , ശിവദാസൻ നായർ , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരിനാഥ് , ജെ. പ്രേംരാജ്, റിജിൽ മാക്കുറ്റി, സംസ്ഥാന ഭാരവാഹികളായ രാഹുൽ മാങ്കൂട്ടം, ആബിദ് ഷെഹീം, വിമൽ കൈതക്കൽ, റോബിൻ പരുമല, ഷിനി തങ്കപ്പൻ , അനില ദേവി, ജില്ല വൈസ് പ്രസിഡൻറുമാരായ ജി.മനോജ്, വിശാഖ് വെൺപാല, നിയോജകമണ്ഡലം പ്രസിഡൻറ് ഗോപു കരുവാറ്റ, അനന്തു ബാലൻ, ജിതിൻ ജി.നൈനാൻ, അലക്സ് കോയിപ്പുറത്ത്, അബു എബ്രഹാം വീരപ്പള്ളിൽ, രഞ്ജു തുമ്പമൺ, നിക്കിൽ ഫ്രാൻസിസ് , പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, റിങ്കു ചെറിയാൻ, മണ്ണടി പരമേശ്വരൻ , അഡ്വ. ബിജു ഫിലിപ്, ജി. മനോജ്, അഡ്വ. ബിജു വർഗീസ്, എസ്. ബിനു എന്നിവർ സംസാരിച്ചു. PTL ADR Congress യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ അടൂരിൽ നടന്ന പദയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story