Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:32 AM IST Updated On
date_range 6 Nov 2021 5:32 AM ISTവീടിെൻറ സംരക്ഷണ ഭിത്തികളിടിഞ്ഞു; നിർധന കുടുംബം ഭീതിയിൽ
text_fieldsbookmark_border
വീടിൻെറ സംരക്ഷണ ഭിത്തികളിടിഞ്ഞു; നിർധന കുടുംബം ഭീതിയിൽ റാന്നി: കനത്ത മഴയെ തുടർന്ന് പറക്കുളത്ത് വീടിൻെറ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞതിന് പിന്നാലെ പിൻവശത്തെ ഭിത്തിയും ഇടിഞ്ഞു വീണു. ഇതോടെ വീട് അപകടാവസ്ഥയിലായി. റാന്നി അങ്ങാടി പറക്കുളം തടത്തില്‍കാലായില്‍ കെ.വി. അജിമോനും കുടുംബവുമാണ് ദുരിതത്തിലായത്. കഴിഞ്ഞമാസം 13ന് പെയ്ത മഴയില്‍ അജിമോൻെറ വീടിൻെറ സംരക്ഷണ ഭിത്തി തകര്‍ന്ന് അടുത്ത വീടിൻെറ മുറ്റത്തേക്ക് പതിച്ചിരുന്നു. പിന്നീട് ബുധനാഴ്ച രാത്രി മറുവശം കൂടി തകര്‍ന്നു വീഴുകയായിരുന്നു. അന്ന് വീടിൻെറ അസ്ഥിവാരത്തോടു ചേര്‍ന്ന ഭാഗവും കെട്ടിനോടൊപ്പം ഇടിഞ്ഞിരുന്നു. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിൻെറ ഇടിഞ്ഞ ഭാഗം അടിയന്തരമായി പുനരുദ്ധരിക്കാമെന്ന് വാക്കു കിട്ടിയെങ്കിലും നൂലാമാലയില്‍ കുരുങ്ങി അജിമോന് സഹായം കിട്ടിയില്ല. ഇപ്പോള്‍ മറുവശം കൂടി തകര്‍ന്നതോടെ കിടപ്പാടവും തകരുമോ എന്ന ആധിയിലാണ് കുടുംബം. മരപ്പണി തൊഴിലാളിയാണ് അജിമോൻ. രണ്ട് പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് അജിമോൻെറ വരുമാനം മാത്രമാണുള്ളത്. സംരക്ഷണ ഭിത്തി തകര്‍ന്നു വീണത് സമീപത്തെ വീടിനും ഭീക്ഷണിയായിട്ടുണ്ട്. അടിയന്തരമായി ഇരുവശവും കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ കുടുംബത്തിന് കിടപ്പാടം ഇല്ലാതാകും. Ptl rni _1 house ഫോട്ടോ: അങ്ങാടി പറക്കുളത്ത് കെ.വി. അജിമോൻെറ വീടിൻെറ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
