Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യ ബസ്​ സമരം...

സ്വകാര്യ ബസ്​ സമരം ഒമ്പതുമുതൽ

text_fields
bookmark_border
ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ ഇന്ന്​ മാർച്ചും ധർണയും പത്തനംതിട്ട: സ്വകാര്യ ബസ്​ ഉടമകൾ ഒമ്പതുമുതൽ അനിശ്ചിതകാല സമരം തുടങ്ങുന്നു​. സമരത്തിന്​ മു​േന്നാടിയായി ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ ശനിയാഴ്​ച പത്തനംതിട്ടയിൽ പ്രതി​ഷേധ മാർച്ചും ധർണയും നടത്തും. കോവിഡ്​ പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് തകർച്ചയിലായ സ്വകാര്യ ബസ് മേഖല ദിനംപ്രതി ഉണ്ടാകുന്ന ഡീസൽ വിലവർധന കാരണം സർവിസ് നടത്താനാവാതെ വിഷമിക്കുകയാെണന്ന്​ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു​. സ്വകാര്യ ബസ്​മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന്​ ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കണമെന്ന ജസ്​റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടുകൾ ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. കോവിഡ്​ കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ്​ നികുതി ഒഴിവാക്കി കൊടുക്കണമെന്ന ജസ്​റ്റിസ്​ രാമച​ന്ദ്രൻ റിപ്പോർട്ട്​ പ്രകാരം ജൂൺ 21വരെ മാത്രമാണ് നികുതിയിളവ് നൽകിയത്. ജൂലൈ മുതലുള്ള നികുതി അടയ്​ക്കാൻ സാവകാശം മാത്രമാണ്​ നൽകിയത്​. ആവശ്യങ്ങളൊന്നും സർക്കാർ നടപ്പാക്കാതെ വന്ന​േതാടെയാണ്​ മുഴുവൻ ബസുടമകളെയും പങ്കെടുപ്പിച്ച്​ അനിശ്ചിതകാല സമരം നടത്താൻ തീരമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്​ച രാവിലെ 10.30ന്​ പത്തനംതിട്ട മുനിസിപ്പൽ ബസ്​ സ്​റ്റാൻഡിൽ നടക്കുന്ന ധർണ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ ഉദ്​ഘാടനം ചെയ്യും. വാർത്തസ​േമ്മളനത്തിൽ ജനറൽ കൺവീനർ ലാല​ു മാത്യു, ചെയർമാൻ സി. മനോജ്​കുമാർ, വൈസ്​ പ്രസിഡൻറ്​ ബി. ശ്രീകുമാർ, ആർ. ഷാജികുമാർ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story