Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:34 AM IST Updated On
date_range 1 Nov 2021 5:34 AM IST'സവിശേഷ വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
ഇരിപ്പുറക്കാത്തതിന് കാരണം കസേരമാത്രമാകണമെന്നില്ല. തറയുടെ ചൊവ്വും നിരപ്പും ആളിൻെറ ൈകയിലിരിപ്പും മനോനിലവാരവും ഒക്കെ കാരണങ്ങളിൽപെടും. ഇൗ കാര്യങ്ങളൊക്കെ ഒാക്കെയാണെങ്കിലും പത്തനംതിട്ട സബ്ട്രഷറിയിലെ അന്തേവാസികൾ ഇരിക്കാനിടം നഷ്ടമായ നിലയിലാണ്. നിന്ന നിൽപിൽ പണമെണ്ണിക്കൊണ്ടേയിരുന്നാൽ പിണങ്ങിപ്പോകാൻ സാധ്യത ഏറെയാണല്ലോ. സംഗതി പണമായതിനാൽ എണ്ണം പിണങ്ങിപ്പോയാൽ പണവും വാങ്ങിപ്പോകുന്നവരും പിണങ്ങും. സംഗതി പണാപഹരണമായിമാറും. നിന്ന നിൽപിൽ പറ്റിപ്പോയതാണെന്ന് പറഞ്ഞാലൊന്നും തങ്ങളെ ഈ ഗതികേടിൽ കൊണ്ടെത്തിച്ച കോടതിപോലും കേൾക്കില്ല. കോടതി പറഞ്ഞുവിട്ട ആമീൻ സബ്ട്രഷറിയിൽനിന്ന് കൊണ്ടുപോയത് 10 കസേരകളാണ്. കല്ലട ജലസേചന പദ്ധതിക്ക് ഭൂമി വിട്ടുനൽകിയ ഇനത്തിൽ പന്തളം വില്ലേജിൽ തോന്നല്ലൂർ രവിമംഗലത്ത് വീട്ടിൽ ഓമനയമ്മക്ക് ഒരു പിണക്കവും പറ്റാതെ എണ്ണി തിട്ടെപ്പടുത്തി നൽകേണ്ട 76000 രൂപ നൽകുന്നതിൽ വർഷങ്ങളായി പറ്റിക്കുന്ന മനോഭാവം സർക്കാർ കാട്ടുന്നതുകണ്ട് സഹികെട്ടിട്ടാണ് കണ്ണിൽ ചോരയുള്ള പത്തനംതിട്ട സബ്കോടതി കസേരകൾ നുള്ളിപ്പെറുക്കാൻ ഉത്തരവിട്ടത്. അതിനായി സബ്കോടതി സബ് ട്രഷറിയെ ഉന്നമിട്ടതെന്തിനെന്ന് ഇതുവരെ ട്രഷറിവകുപ്പിന് പിടികിട്ടിയിട്ടില്ല. 10 കസേരകളാണ് കോടതി കൊണ്ടുപോയത്. അവയെല്ലാത്തിനുംകൂടി 3000 രൂപ കിട്ടിയാൽ തന്നെ ലാഭമാണെന്ന് ട്രഷറി ജീവനക്കാർ പറയുന്നു. അപ്പോൾ ബാക്കി 73,000 രൂപക്ക് ഇനിയും ജപ്തി നടപടികളുണ്ടാകാമെന്ന ഭീഷണി നിലനിൽക്കുന്നു. ഈ ഭീഷണിയുടെ മുൾമുനക്ക് മുന്നിൽനിന്ന് കലക്ടറുടെ കാറുമുതൽ മറ്റ് പലവകുപ്പുകളിലെയും ആളില്ലാ കസേരകൾവരെ വിറക്കുന്നുണ്ട്. നിന്ന് നിന്ന് ഊപ്പാട് വന്ന ട്രഷറി ജീവനക്കാർ മിനി സിവിൽ സ്റ്റേഷനിലെ മറ്റ് പല ആപ്പീസുകളുടെ പിന്നാമ്പുറങ്ങളിലും കണ്ടംചെയ്ത് വാരികൂട്ടി കണ്ടാലറക്കുന്ന വിധത്തിൽ കിടന്ന കസേരകളിൽനിന്ന് കൊള്ളാവുന്ന ചിലവ കണ്ടെത്തി ഒരുവിധം ഒന്നിരുന്നാണ് കഴിഞ്ഞ ദിവസം പണമെണ്ണിയത്. സഹജീവികളുടെ ദുരവസ്ഥ കണ്ട് കരളലിഞ്ഞ എൻ.ജി.ഒ യൂനിയൻ അംഗങ്ങൾ ആക്രിക്കച്ചവടക്കാരെ സോപ്പിട്ടിട്ടോ എന്തോ തരക്കേടില്ലാത്ത 10 കസേര ഒപ്പിച്ച് ശനിയാഴ്ച കൊണ്ടുക്കൊടുത്തിട്ടുണ്ട്. കോടതി നൽകിയ സൂചന കണ്ട് ഓമനയമ്മയെ പോലുള്ളവരെ പറ്റിക്കുന്ന പണി ഇനിയെങ്കിലും സർക്കാർ നിർത്തിയിെല്ലങ്കിൽ കോടതി ഇനിയും ഇതുപോലെ പണി പറ്റിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story