Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:34 AM IST Updated On
date_range 1 Nov 2021 5:34 AM ISTകുട്ടികൾ കാത്തിരുന്ന ദിനം ഇന്ന്; പ്രവേശനോത്സവത്തിന് സജ്ജമായി സ്കൂളുകൾ
text_fieldsbookmark_border
പത്തനംതിട്ട: സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുന്നത്. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂളുകൾ തുറക്കുന്നത്. വിദ്യാലയങ്ങളുടെ ചുമരുകളിലും ക്ലാസ് മുറികളിലും പ്രകൃതിദൃശ്യങ്ങളും അക്ഷരക്കൂട്ടങ്ങളും അക്കങ്ങളുമൊെക്ക വരച്ച് മനോഹരമാക്കിയിട്ടുണ്ട്. മത്സ്യങ്ങളും സ്രാവും നീരാളിയുമൊക്കെ ജീവൻ തുടിക്കുന്ന രൂപഭാവങ്ങേളാടെ ചുമരുകളിൽ നിറഞ്ഞ് നിൽക്കുന്നു. കുട്ടികളുെട പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും ചുമരുകളിൽ ചിരിതൂകി നിൽക്കുന്നു. ബെഞ്ചും െഡസ്കുകളും എല്ലാം കഴുകി വൃത്തിയാക്കിയിട്ടുണ്ട്. സ്കൂൾ പരിസരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വ്യത്തിയാക്കിയിരുന്നു. ഇഴജന്തുക്കളുടെ സാന്നിധ്യം ഒരിടത്തും ഇെല്ലന്നും ഉറപ്പാക്കിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകൾ ഒഴികെയുള്ള മുഴുവൻ ക്ലാസുകളും തിങ്കളാഴ്ച തുടങ്ങും. 15ാം തീയതി മുതൽ മുതൽ എട്ട്, ഒമ്പത് ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. രാവിലെ ഒമ്പതു മുതൽ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകൾ തുടങ്ങണം. ഉച്ചഭക്ഷണം കോവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കും. ആദ്യരണ്ടാഴ്ചക്കുശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകും. തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story