Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാറിങ്ങിന്​ പിന്നാലെ...

ടാറിങ്ങിന്​ പിന്നാലെ വീണ്ടും പൈപ്പുപൊട്ടി

text_fields
bookmark_border
ടാറിങ്ങിന്​ പിന്നാലെ വീണ്ടും പൈപ്പുപൊട്ടി
cancel
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ടാറിങ്ങിന്​ പിന്നാലെ റാന്നി മിനി സിവിൽ സ്​റ്റേഷന്​ സമീപം വീണ്ടും കുടിവെള്ള വിതരണ പൈപ്പുപൊട്ടി. ഞായറാഴ്ച രാവിലെ പത്തോടെ തോട്ടമണ്ണിനുസമീപം മിനി സിവില്‍സ്​റ്റേഷനു മുന്നിലാണ് പൈപ്പുപൊട്ടിയത്. റോഡില്‍ നിറയെ പ്രളയംപോലെ വെള്ളം നിറഞ്ഞതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. റോഡി​ൻെറ മധ്യഭാഗത്താണ് പൈപ്പ്​ പൊട്ടിയത്. സമീപത്ത് മറ്റൊരുഭാഗത്തും ഞായറാഴ്ച പൈപ്പ് പൊട്ടിയിരുന്നു. വെള്ളം റോഡില്‍ നിറഞ്ഞതോടെ ജലഅതോറിറ്റി അധികൃതര്‍ മെയിന്‍ പൈപ്പ്​ അടച്ചു. കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ടാറിങ്ങ്​ നടത്തുന്നതോടെ പൈപ്പുകള്‍ പൊട്ടുന്നത് റാന്നിയില്‍ പതിവാകുകയാണ്​. Ptl rni - 1 Pipe ഫോട്ടോ: പുനലൂർ-മൂവാറ്റുപുഴ റോഡിൾ റാന്നി മിനി സിവിൽ സ്​റ്റേഷനു സമീപം ഞായറാഴ്ച രാവിലെ പൈപ്പ് പൊട്ടി വെള്ളം റോഡിൽ തളംകെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story