Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:31 AM IST Updated On
date_range 1 Nov 2021 5:31 AM ISTഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsbookmark_border
അടൂർ: ഇന്ദിരഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വദിനം കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. പഴകുളം ജങ്ഷനിൽ ഛായാചിത്ര പ്രദർശനവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. യോഗം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു. അബ്ദുൽ അസീസ് അയത്തികോണിൽ, ജി. ജോഗീന്ദർ, ബിജുബേബി ഓലിക്കൽ, വിജയലക്ഷ്മി ഉണ്ണിത്താൻ, റോസമ്മ സെബാസ്റ്റ്യൻ, സുരേഷ് കുമാർ, നിസാർ ഫാത്തിമ, റെജികാസിം, നിഷ ബിനു, സജിനി, സിജു പഴകുളം, ശിഹാബ് പഴകുളം, ജസ്റ്റിൻ, സജുവർഗീസ്, ബിജുകുമാർ, സതീശൻ, ഷിബു, ലത, ഹനീഫ റാവുത്തർ കാത്തുവിള തുടങ്ങിയവർ സംസാരിച്ചു. PTL ADR Congress ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
