Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം പത്തനംതിട്ട...

സി.പി.എം പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വീണ്ടും ബഹളം

text_fields
bookmark_border
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനം വീണ്ടും ബഹളത്തിൽ കലാശിച്ചു. ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പായാണ് ബ്രാഞ്ച് സമ്മേളനം കൂടിയത്. ലോക്കൽ സമ്മേളനം ശനിയാഴ്ചയാണ്. നേരത്തേ ബഹളത്തെ തുടർന്ന് ഈ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചിരുന്നു. ഇപ്പോൾ ലോക്കൽ സമ്മേളനത്തിന് മുമ്പ്​ ലോക്കൽ സമ്മേളന പ്രതിനിധികളെയും ബ്രാഞ്ച്​ സെക്രട്ടറിയെയും തെര​െഞ്ഞടുക്കുന്നതിനായാണ്​ വീണ്ടും കൂടിയത്. ബ്രാഞ്ച് സെക്രട്ടറിയെ തീരുമാനിക്കുന്നത് സംബന്ധിച്ച തർക്കമാണ് ബഹളത്തിന് ഇടയാക്കിയത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരുമെന്നായപ്പോൾ ഒരു വിഭാഗം അനുവദിച്ചില്ല. ഒരു വിഭാഗത്തി​ൻെറ എതിർപ്പിനിടെ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി മറുവിഭാഗം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​ ബ്രാഞ്ച്​ സമ്മേളനത്തിൽ വിഭാഗീയതക്ക്​ കാരണമായത്​. നഗരസഭയിൽ എസ്​.ഡി.പി.ഐയുമായി ചേർന്ന്​ ഭരണം പങ്കിടുന്നതിനെ ചൊല്ലി നഗരസഭ പ്രദേശത്തെ ബ്രാഞ്ചു സമ്മേളനങ്ങളിൽ രൂക്ഷ വിമർശന മുയർന്നിരുന്നു. വീണ ജോർജ്​ മന്ത്രിയായത്​ രസിക്കാത്ത ഒരുവിഭാഗം വീണയെ വിമർശിക്കാൻ സമ്മേളനങ്ങളിൽ അണികളെ പ്രേരിപ്പിച്ചതായി ആരോപണമുണ്ട്​. വീണയെ അനുകൂലിക്കുന്നവരാണ്​ എസ്​.ഡി.പി.ഐ ബന്ധം സമ്മേളനങ്ങളിൽ ചർച്ചയാക്കുന്നത്​. വെള്ളിയാഴ്​ച ചേർന്ന ബ്രാഞ്ച്​ സമ്മേളനത്തിൽ ഷെമീറിനെയാണ്​ ​െസക്രട്ടറിയായി തെര​െഞ്ഞടുത്തത്​. സെക്രട്ടറി സ്​ഥാനത്തേക്ക്​ ഫിറോസി​ൻെറ പേരും ഉയർന്നെങ്കിലും മത്സരം അനുവദിക്കാതെ ഷെമീറിനെ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story