Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല താലൂക്ക്...

തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെൻറിലേറ്റർ കൈമാറി ഫോമ

text_fields
bookmark_border
തിരുവല്ല താലൂക്ക് ആശുപത്രിക്ക് വൻെറിലേറ്റർ കൈമാറി ഫോമ പത്തനംതിട്ട: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വൻെറിലേറ്റർ കൈമാറി. ഫോമ പ്രസിഡൻറ്​ അനിയന്‍ ജോര്‍ജി​ൻെറ നേതൃത്വത്തിലാണ് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർക്ക്​ 10 ലക്ഷം രൂപയുടെ വൻെറിലേറ്റർ കൈമാറിയത്. ​േഫ്ലാറിഡയിലെ ടാമ്പ പ്രതിനിധിയായ ജോയി കുര്യനാണ് വൻെറിലേറ്റര്‍ സംഭാവന ചെയ്തത്. ജോയൻറ്​ ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍​വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ വില്ലേജ് കോ-ഓഡിനേറ്റര്‍ ജോസഫ് ഔസോ, വിമൻസ്​ ഫോറം പ്രതിനിധി സുജ ഔസോ, സന്തോഷ് കുര്യന്‍, ബിജു ലംഘാഗരി, ഫോമ മീഡിയ കോ-ഓഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോമയുടെ നേതൃത്വത്തില്‍ കോവിഡുകാലത്ത് റാന്നി താലൂക്ക് ആശുപത്രിക്കായി വൻെറിലേറ്റര്‍ കൈമാറിയിരുന്നു. മഹാപ്രളയത്തിന് ശേഷം ജില്ലയില്‍ 40 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കിയിട്ടുണ്ട്. ഫോട്ടോ അടിക്കുറിപ്പ്: PTL41fomaa ഫോമ പ്രതിനിധികള്‍ തിരുവല്ല താലൂക്ക് ആശുപത്രിക്കായി നല്‍കുന്ന വൻെറിലേറ്റര്‍ ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർക്ക്​ കൈമാറുന്നു ശബരിമല തീര്‍ഥാടനം: ദേവസ്വം മന്ത്രിയുടെ യോഗം ഇന്ന്​ പമ്പയില്‍ ശബരിമല: മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ശനിയാഴ്​ച രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണ​ൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story